Photo: ANI
ന്യൂഡല്‍ഹി: രാജ്യത്തെ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ചോടെ ആരംഭിക്കുമെന്ന് വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ചെയര്‍മാന്‍ എന്‍.കെ അറോറ.
15-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പ് ജനുവരി അവസാനത്തോടെ പൂര്‍ത്താകുമെന്നാണ് കരുതുന്നത്. ഇവര്‍ക്കുള്ള രാണ്ടാമത്തെ ഡോസ് വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ജനുവരി മൂന്നിനാണ് 15-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പിന് രാജ്യത്ത് തുടക്കം കുറിച്ചത്.
അതേസമയം രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വാക്‌സിന്‍ വിതരണത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
വാക്‌സിന്‍ വിതരണം ഒരു വര്‍ഷം പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
Content Highlights: Covid vaccination for 12-14 age-group likely to start from March


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..