നവീൻ പട്‌നായികും പ്രധാനമന്ത്രി നരേന്ദ്ര മോദിയും| ഫോട്ടോ:ANI
ഭൂവനേശ്വര്‍: കോവിഡ് വാക്‌സിനുകള്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
കോവിഡ് മഹാമാരിയെ വരുതിയിലാക്കാന്‍ വാക്‌സിനേഷന് മാത്രമേ സാധിക്കുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളും പ്രതിരോധ കുത്തിവയ്പ്പുകള്‍ മുന്‍ഗണന നല്‍കി യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്തില്ലെങ്കില്‍ ഒരു സംസ്ഥാനവും സുരക്ഷിതമായിരിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വാക്‌സിനുകള്‍ ശേഖരിക്കുന്നതിന് പരസ്പരം മത്സരിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്‌സിനുകള്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പട്‌നായിക് ആവശ്യപ്പെട്ടു.
വാക്‌സിനേഷന്‍ ദൗര്‍ലഭ്യം കാരണം വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ പദ്ധതികള്‍ അവതാളത്തിലാകുകയും കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഒഡീഷ മുഖ്യമന്ത്രിയുടെ കത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..