13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍, കോവിഡില്‍ പിടിവിട്ട് ഡല്‍ഹി


രാജ്യത്ത് ഒറ്റദിവസം മരിച്ചത് 520 പേർ

ഡൽഹിയിൽ കോവിഡ് സാമ്പിൾ ശേഖരിക്കുന്ന ആരോഗ്യപ്രവർത്തക | ഫോട്ടോ : Reuters

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവായിട്ടുണ്ട്.

ഒരു ദിവസത്തിനിടെ 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,80,719 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പല സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണവും മരണ സംഖ്യയും വീണ്ടും കുതിക്കുകയാണ്. ഡല്‍ഹിയില്‍ 7802 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 91 മരണമാണ്‌ ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8% ആണ്‌ ഡല്‍ഹിയില്‍. വ്യാഴാഴ്ച മാത്രം 104 മരണങ്ങളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്.

നവംബര്‍ 1നും 12നുമിടയില്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും വന്‍വര്‍ധനവാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ദിവസേന ശരാശരി 70 മരണങ്ങളാണ് ഈ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 88,124 പുതിയ കേസുകളാണ് ഈ 13 ദിവസത്തിനിടയില്‍ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

content highlights: Covid updates in India, fatalities surge in Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented