ANI
ന്യൂഡൽഹി: കോവിഡ് രോഗം സുഖപ്പെടാന്‍ പ്രാണായാമ ചെയ്യുന്നത് ഉപകരിക്കുമെന്ന് കോവിഡ് രോഗത്തെ അതിജീവിച്ച ആദ്യ ഡല്‍ഹിക്കാരന്‍. രോഗം ബാധിച്ച കാലത്ത് തനിക്കത് ഉപകാരപ്പെട്ടെന്നും അദ്ദേഹം പറയുന്നു.
ഡല്‍ഹിയില്‍ ബിസ്സിനസ്സുകാരനാണ് 45കാരനായ രോഹിത്ത് ദത്ത. യോഗയില്‍ പറഞ്ഞിട്ടുള്ള ഈ ശ്വസന വ്യായാമ രീതി കോവിഡ് രോഗത്തിന് ചികിത്സ നേടിയിരുന്ന കാലത്ത് തനിക്ക് ഉപകാരപ്പെട്ടിരുന്നുവെന്നാണ് രോഹിത്ത് ദത്ത പറയുന്നത്.
"കോവിഡ് രോഗികള്‍ക്ക് ഞാന്‍ പ്രാണായാമ ശുപാര്‍ശ ചെയ്യും. രോഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഇത് വളരെ ഉപയോഗപ്രദമാണ്. ഉത്കണ്ഠയുടെ തോത് കുറയ്ക്കാന്‍ പ്രാണായാമ സഹായിക്കും", രോഹിത്ത് ദത്ത പറയുന്നു.
ഫെബ്രുവരി 24നാണ് യൂറോപ്പില്‍ നിന്ന് രോഹിത്ത് ദത്ത ഡല്‍ഹിയിലെത്തിയത്. പിന്നീട് ചെറിയ പനി വന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
"പെട്ടെന്ന് തന്നെ ഞാന്‍ ക്വാറന്റൈനിലായി. വീട്ടിലേക്ക് തിരികെ പോകാന്‍ ആശുപത്രിക്കാര്‍ എന്നെ അനുവദിച്ചില്ല. ഒരു രോഗിക്ക് ലഭിക്കേണ്ട എല്ലാം എനിക്ക് ആശുപത്രിയില്‍ ലഭിച്ചു. ഉത്തരേന്ത്യയിലെ തന്നെ ആദ്യ കോവിഡ് രോഗി ഞാനായിരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ജീവനക്കാരും വളരെ നന്നായാണ് കാര്യങ്ങള്‍ ചെയ്തത്".
'കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍ ഭയപ്പെടേണ്ട ആവശ്യമില്ല. പോസിറ്റീവായി തുടരുക, സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും വിശ്വസിക്കുക. ഏത് രോഗബാധിതനും വളരെ ശക്തനാകേണ്ടതുണ്ട്. കോവിഡിന് മരുന്ന് ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വൈകാരികമായും രോഗികളെ സഹായിക്കുന്നുണ്ട്, ''രോഹിത് ദത്ത പറയുന്നു.
കൊറോണ യോദ്ധാക്കള്‍ ആക്രമിക്കപ്പെടുന്നത് ശരിക്കും നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
content highlights: Covid survivor Rohit Dutta says pranayama-the practice of breath control in yoga could help in treatment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..