മഹാരാഷ്ട്രയില്‍ 4,930 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത് 10,980 രോഗികള്‍


ഡൽഹിയിൽ നിന്നുള്ള കാഴ്ച | ചിത്രം:പി.ജി.ഉണ്ണികൃഷ്ണൻ|മാതൃഭൂമി

മുംബൈ: മഹാരാഷ്ട്രയിൽ 4,930 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,290 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 16,91,412 ആയി വർധിച്ചു. 92.49 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം നിലവിൽ 89,098 രോഗികൾ കൂടിയാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. പുതുതായി 95 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 47,246 ആയി. ഇതുവരെ 18,28,826 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 1,404 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,411 പേർ രോഗമുക്തരായി. 7,60,617 പേർ ഇതുവരെ രോഗമുക്തി നേടി. 10,980 രോഗികൾ കൂടിയാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

7,83,319 പേർക്കാണ് ഇതിനോടകം തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 11,722 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണം റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ പുതുതായി 1,330 പേർക്ക് കോവിഡ് പിടിപെട്ടു. 886 പേർ രോഗമുക്തരായി. 14 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 11,792 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 8,86,227 രോഗികളിൽ 8,50,707 പേരും ഇതിനോടകം രോഗമുക്തരായി. 23,709 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ആന്ധ്രയിൽ 685 പേർക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1094 പേർ രോഗമുക്തരായി. ആകെ 8,54,236 പേർ ഇതുവരെ രോഗമുക്തി നേടി. 7,427 രോഗികൾ കൂടിയാണ് ഇനി സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

ഡൽഹിയിൽ 4,006 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,74,380 ആയി ഉയർന്നു. 5,036 പേർ ഇന്ന് രോഗമുക്തരായി. 31,789 രോഗികൾ കൂടി ഇനി ചികിത്സയിലുണ്ട്. 86 പേർ ഇന്ന് മരിച്ചു. 9,260 മരണം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

content highlights: covid roundup, covid cases, covid death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented