മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 5,640 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,945 പേർ ഇന്ന് രോഗമുക്തരായി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 78,272 രോഗികൾ കൂടിയാണ് മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിൽ തുടരുന്നത്.

പുതുതായി 155 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 46,511 ആയി. 17,68,695 പേർക്കാണ് ഇതുവരെ സംസ്ഥാനത്തുടനീളം രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16,42,916 പേർ ഇതിനോടകം രോഗമുക്തരായി. 92.89 ശതമാനമാണ് രോഗമുക്തി നിരക്ക്.

കർണാടകയിൽ ഇന്ന് 1,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,181 പേർ രോഗമുക്തരായി. 24,752 രോഗികൾ കൂടിയാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്.

ഇന്ന് 17 പേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 11,621 ആയി. 8,69,561 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8,33,169 പേർ ഇതിനോടകം രോഗമുക്തരായി.

ആന്ധ്രാപ്രദേശിൽ 1,221 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 8,57,037 ആയി. 15,382 രോഗികൾ കൂടി നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ സംസ്ഥാനത്ത് 6,920 പേരുടെ ജീവൻ കോവിഡ് കവർന്നു.

content highlights: covid roundup, covid cases