പ്രതീകാത്മക ചിത്രം | Photo: ANI
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. തിങ്കളാഴ്ച 3,645 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 9,905 പേർ രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
പുതുതായി 84 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,348 ആയി. 16,48,665 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14,70,660 പേർ ഇതിനോടകം രോഗമുക്തരായി. 89.2 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവിൽ 1,34,137 പേരാണ് ചികിത്സയിൽ തുടരുന്നത്.
തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 2,708 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,11,713 ആയി. 29,268 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് മരണസംഖ്യ 10,956 ആയി. തിങ്കളാഴ്ച 32 മരണം റിപ്പോർട്ട് ചെയ്തു. 6,71,489 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്നുമാത്രം 4,014 പേർ രോഗമുക്തരായി.
ആന്ധ്രാപ്രദേശിൽ പുതിയ രോഗികളുടെ എണ്ണം 2,000ത്തിൽ താഴെയാണ്. ഇന്ന് 1,901 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർ മരിച്ചു. 8,08,924 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. 6,606 പേരുടെ ജീവൻ ഇതുവരെ നഷ്ടമായി. 28,770 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.
കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,715 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ആകെയുള്ള 8,05,947 രോഗികളിൽ 75,423 പേരാണ് ഇനി ചികിത്സയിലുള്ളത്. 7,19,558 പേർ രോഗമുക്തരായി. 10,947 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നുമാത്രം 42 മരണം റിപ്പോർട്ട് ചെയ്തു.
content highlights: covid roundup, covid 19, covid cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..