തനിച്ച് കഴിയേണ്ടി വന്നതില്‍ അസ്വസ്ഥ; കോവിഡ് രോഗി മരുമകളെ ആലിംഗനം ചെയ്തു രോഗിയാക്കി


പ്രതീകാത്മക ചിത്രം |ഫോട്ടോ:പി.ടി.ഐ

ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തനിച്ചുകഴിയേണ്ടി വന്നതിൽ പ്രകോപിതയായ സ്ത്രീ മരുമകളെ ബലമായി ആലിംഗനം ചെയ്ത് കോവിഡ് പകർത്തി. തെലങ്കാനയിലാണ് സംഭവം.

കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ തന്നോട് അകൽച്ച കാണിക്കുന്നതിൽ ഇവർ അസ്വസ്ഥയായിരുന്നുവെന്ന് മരുമകൾ പറയുന്നു. ഇവരെ പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരുന്നത്. ഭക്ഷണം നൽകിയിരുന്നതും പ്രത്യേകമാണ്. പേരക്കുട്ടികളെ മുത്തശ്ശിയുടെ സമീപത്തേക്ക് വിട്ടിരുന്നില്ല. അതാണ് ഇവരെ പ്രകോപിപ്പിച്ചത്.

'എനിക്കും കോവിഡ് 19 വരട്ടേ എന്നുപറഞ്ഞാണ് അമ്മായിയമ്മ എന്നെ ബലംപ്രയോഗിച്ച് ആലിംഗനം ചെയ്തത്. ഞാൻ മരിക്കുമ്പോൾ നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു.' യുവതി പറയുന്നു.

യുവതി കോവിഡ് പോസിറ്റീവാണെന്ന്‌ സ്ഥിരീകരിച്ചതോടെ ഇവരെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് സഹോദരിയെത്തിയാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്. സഹോദരിയുടെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.

Content Highlights:Covid positive woman hugs daughter-in-law

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented