ഗാസിയാബാദ്(ഉത്തര്‍പ്രദേശ്): ഗാസിയാബാദിലെ വൈശാലി പ്രദേശം പൂര്‍ണമായും അടച്ചു. 31 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 

വൈശാലി മേഖലയിലെ അതിര്‍ത്തികള്‍ അടക്കുകയും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. അതേസമയം അവശ്യസര്‍വീസുകള്‍ അടച്ചിടലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവിഡ് ബാധിതരുടെ എണ്ണം കൂടിയത്.

Content Highlights: covid positive cases increasing in Vaishali area imposed complete lock down