കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ചു; ദൃശ്യങ്ങള്‍ പുറത്ത് 


-

ഭോപ്പാൽ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭോപ്പാലിലെ ആശുപത്രിയിലാണ് സംഭവം. ആംബുലൻസിൽനിന്ന് പി.പി.ഇ. കിറ്റ് ധരിച്ച രണ്ട് പേർ സ്ട്രെച്ചറിൽ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്ട്രെച്ചറുമായി ഇവർ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

വൈദ്യുത വിതരണ കമ്പനിയിലെ ജീവനക്കാരന്റെ മൃതദേഹമാണ് ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചത്. വൃക്ക രോഗബാധയെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ന്യൂമോണിയ ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചികിത്സയിലിരുന്ന ഭോപ്പാലിലെ പീപ്പിൾസ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ രോഗിയുമായി ചിരായൂ ആസുപത്രിയിലേക്ക് പോയ ആംബുലൻസ് അൽപ്പ സമയത്തിനുശേഷം മടങ്ങിയെത്തി. ഇതിനകം മരിച്ച രോഗിയുടെ മൃതദേഹം ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചു മടങ്ങിപ്പോകുകയായിരുന്നു എന്നാണ് പീപ്പിൾസ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രോട്ടോക്കോൾ പ്രകാരം ആണ് ചിരായൂ അശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുപോകാനായി ആംബുലൻസ് എത്തിയതെന്നും എന്നാൽ 40 മിനിട്ടിന് ശേഷം ആംബുലൻസ് മടങ്ങിയെത്തുകയാണെന്ന് തങ്ങളെ അറിയിച്ചുവെന്നും പീപ്പിൾസ് ആശുപത്രി മാനേജർ ഉദയ് ശങ്കർ ദീക്ഷിത് വ്യക്തമാക്കി.

എന്നാൽ ഇതിനകംതന്നെ തങ്ങൾ ആശുപത്രിയിൽ ശുചീകരണം ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് പുറത്ത് കാത്ത് നിൽക്കുമ്പോൾ ജീവനക്കാർ തങ്ങളോട് സ്ട്രെച്ചർ ആവശ്യപ്പെട്ടെങ്കിലും ഇത് ലഭ്യമാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അവർ മൃതദേഹം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തങ്ങളുടെ ജീവനക്കാരോട് പി.പി.ഇ. കിറ്റ് ധരിച്ച് രോഗിയെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നതായും ദീക്ഷിത് കൂട്ടിച്ചേർത്തു.

എന്നാൽ ചിരായൂ ആശുപത്രി ഡയറക്ടർ അജയ് ഗോയങ്ക പറയുന്നത് മറ്റൊരു വാദമാണ്. വൃക്ക തകരാറിലായ ഒരു രോഗിയുണ്ടെന്നും അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ആംബുലൻസ് വേണമെന്നും ആവശ്യപ്പെട്ടാണ് പീപ്പിൾസ് ആശുപത്രിയിൽ നിന്ന് തങ്ങളെ വിളിക്കുന്നത്. ഇത് അനുസരിച്ച് ഓക്സിജൻ നൽകാനുള്ള സൗകര്യമുള്ള ആംബുലൻസ് അയച്ചു. ഡ്രൈവർ രോഗിയുമായി ചിരായൂ ആശുപത്രിയിലേക്ക് തിരിച്ചു. വി.ഐ.പി. റോഡിലെത്തിയപ്പോൾ രോഗിയുടെ നില വഷളായതായി ഡ്രൈവർക്ക് മനസിലായി ഗതാഗത കുരുക്കിൽ പെട്ട് ചിരായൂ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കണമെങ്കിൽ 45 മിനിട്ടെങ്കിലും എടുക്കും. ചിരായു ആശുപത്രിയിലേ ഡോക്ടർമാരുമായി സംസാരിച്ച ശേഷം പീപ്പിൾ ആശുപത്രിയിലേക്ക് തിരികെ പോകാൻ ആംബുലൻസ് ഡ്രൈവർ തീരുമാനിച്ചു. 20-25 മിനിട്ടിനുള്ളിൽ ആംബുലൻസ് തിരികെ പീപ്പിൾസ് ആശുപത്രിയിൽ എത്തിച്ചേർന്നു. എന്നാൽ അപ്പോഴേക്കും രോഗിമരിച്ചിരുന്നു. ഇതാണ് ചിരായു ആശുപത്രി നൽകുന്ന വിശദീകരണം.

ഭോപ്പാൽ കളക്ടർ പീപ്പിൾ ആശുപത്രിയോട് സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

Content Highlight: covid patient's body dumped outside bhopal hospital

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented