ഒമിക്രോണ്‍ പ്രതിരോധശേഷി രക്ഷാകവചമാകും; ഇനിയൊരു തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്‍


വാക്‌സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒമ്പതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധശേഷി ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും വിദഗ്ധര്‍

Representational image | Photo: Mathrubhumi

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജിച്ച പ്രതിരോധശേഷി രക്ഷാകവചമാകും.

ഗുരുതരമല്ലാത്ത മുന്നൂറിലധികം ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇന്ത്യയിലുള്ളത്. കൂടുതല്‍ അപകടകാരിയായ വകഭേദങ്ങള്‍ കണ്ടെത്തുന്നവരെ സ്ഥിതി ഗുരുതരമാവില്ല. 18-59 പ്രായക്കാരില്‍ 88 ശതമാനം പേരും ബൂസ്റ്റര്‍ ഡോസെടുത്തിട്ടില്ലെങ്കിലും കോവിഡ് വ്യാപനത്തിന് ഇതു കാരണമാകില്ല. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് ജാഗ്രത പാലിക്കുകയും പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുകയും വേണമെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി ഡോ. എന്‍.കെ. അറോറ പറഞ്ഞു. വാക്‌സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒമ്പതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധശേഷി ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.

ചൈനയില്‍ സ്ഥിതി വ്യത്യസ്തമാണ്. ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളാണ് ചൈന പിന്തുടര്‍ന്നത്. അതിനാല്‍, ഹൈബ്രിഡ് പ്രതിരോധശേഷി ശക്തമല്ലെന്ന് പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രജ്ഞ യാദവ് പറഞ്ഞു. നിലവില്‍ ലോകത്തുടനീളം വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ തരംഗമാവുന്നത് ആര്‍ജിത പ്രതിരോധശേഷി ഇല്ലാത്തതിനാലാണെന്നും പ്രജ്ഞ പറഞ്ഞു.

കോവിഡിനും 'ആപ്പ്'

ലണ്ടന്‍: നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ആളുകളുടെ ശബ്ദത്തില്‍നിന്ന് കോവിഡ്ബാധ തിരിച്ചറിയാനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി ശാസ്ത്രജ്ഞര്‍. സ്‌പെയിനിലെ ബാഴ്സലോണയില്‍ യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിലാണ് സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

കോവിഡ് ഉപരിശ്വാസനാളികളെയും ശബ്ദനാളികളെയുമാണ് ബാധിക്കുക. ഇത് വ്യക്തിയുടെ ശബ്ദത്തില്‍ മാറ്റത്തിന് കാരണമാകുന്നു. ആ സാധ്യത പ്രയോജനപ്പെടുത്തിയാണ് സ്മാര്‍ട്ട്ഫോണ്‍ ആപ്പ് പ്രവര്‍ത്തിക്കുക. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിഷ് സര്‍വകലാശാലയിലെ വഫ അല്‍ജവാബിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

മൊബൈല്‍ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഉപയോക്താവില്‍നിന്ന് ശബ്ദസാംപിള്‍ ശേഖരിച്ചു. മൂന്നുതവണ ചുമയ്ക്കാനും വായിലൂടെ ദീര്‍ഘശ്വാസമെടുക്കാനും സ്‌ക്രീനില്‍ തെളിയുന്ന വാക്യം മൂന്നുതവണ വായിക്കാനുമാണ് ആവശ്യപ്പെട്ടത്. മി1-സ്‌പെക്ടോഗ്രാം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം വിശകലനംചെയ്താണ് രോഗം സ്ഥിരീകരിക്കുന്നത്.

പി.സി.ആര്‍. ടെസ്റ്റുകള്‍ക്ക് ചെലവേറെയായതിനാല്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ഗുണകരമാകുമെന്ന് വഫ അല്‍ജവാബി പറഞ്ഞു.

Content Highlights: COVID next wave omicron


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented