ചന്ദ്ര മോഹൻ പട്ടോവരി | Photo : NDTV
ഗുവഹാത്തി: കോവിഡ്-19 നെ കുറിച്ച് വിചിത്ര വിശദീകരണവുമായി അസം മന്ത്രി. ഈശ്വരന്റെ സൂപ്പര്‍കമ്പ്യൂട്ടറിന്റെ സൃഷ്ടിയാണ് കോവിഡെന്നും ആര്‍ക്കൊക്കെ വൈറസ് ബാധയുണ്ടാകുമെന്നും രോഗബാധ മൂലം ആരൊക്കെ മരിക്കുമെന്നും ആ കമ്പ്യൂട്ടര്‍ നിശ്ചയിക്കുന്ന പ്രകാരമാണ് നടക്കുന്നതെന്നും അസമിലെ മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ചന്ദ്ര മോഹന്‍ പട്ടോവരി പ്രസ്താവിച്ചു.
കോവിഡ് മൂലം മരിച്ചവരുടെ ഭാര്യമാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം ബുധനാഴ്ച അമിന്‍ഗാവില്‍ നടന്ന സഹായധന വിതരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്ര മോഹന്‍ പട്ടോവരി. അസം സര്‍ക്കാരില്‍ ഗതാഗതം, വ്യവസായം, വാണിജ്യം, നൈപുണ്യവികസനം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നത് പട്ടോവരിയാണ്.
'ആര്‍ക്കൊക്കെ രോഗം ബാധിക്കണം, ആര്‍ക്കൊക്കെ രോഗം വരാതിരിക്കണം, ആരൊക്കെ ഭൂമിയില്‍ നിന്ന് യാത്രയാവണം ഇതൊക്കെ പ്രകൃതിയാണ് നിശ്ചയിക്കുന്നത്. ദൈവത്തിന്റെ സൂപ്പര്‍കമ്പ്യൂട്ടറിന്റെ തീരുമാനങ്ങളാണവ. ഈ രോഗം മനുഷ്യനിര്‍മിതമല്ല. രണ്ട് ശതമാനം മരണനിരക്കോടെ കോവിഡിനെ ഭൂമിയിലേക്ക് അയയ്ക്കാനുള്ള തീരുമാനം ആ കമ്പ്യൂട്ടറിന്റേതാണ്'. ചന്ദ്ര മോഹന്‍ പട്ടോവരി പറഞ്ഞു.
'ലോകാരോഗ്യസംഘടനയും ശാസ്ത്രജ്ഞരും കൊറോണവൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടു, പ്രകൃതി മനുഷ്യവര്‍ഗത്തിനെതിരെയുള്ള യുദ്ധം ആരംഭിക്കുകയും ചെയ്തു'. പട്ടോവരി കൂട്ടിച്ചേര്‍ത്തു.
'കോവിഡിനെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിരുന്ന എല്ലാ ശാസ്ത്രജ്ഞരും ഇപ്പോള്‍ എവിടെയാണ്? കോവിഡിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള മരുന്ന് കണ്ടുപിടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജനങ്ങള്‍ മരിക്കുകയാണ്. കോവിഡിന്റെ പൂര്‍ണനിയന്ത്രണം പ്രകൃതിയ്ക്കാണ്. കോവിഡിനെ തുരത്താന്‍ പ്രകൃതിയ്ക്ക് മാത്രമേ സാധ്യമാകൂ. നാം പ്രകൃതിക്കെതിരെ യുദ്ധം തുടങ്ങി, അതിലൂടെ നമുക്കെതിരെയുള്ള യുദ്ധവും ആരംഭിച്ചു'. ചന്ദ്ര മോഹന്‍ പട്ടോവരി പറഞ്ഞു.
Content Highlights: "Covid Made In God's Computer, Decides Who Gets Infected": Assam Minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..