ബെംഗളുരു: കഴിഞ്ഞ നാലുമാസങ്ങള്‍ക്കിടെ ഇന്ത്യയില്‍ 43 മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ട്. റേറ്റ് ദി ഡിബേറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടായത്.

കോവിഡ് ഇന്ത്യയില്‍ എത്തി ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ആകെ 64 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ കോവിഡിനാല്‍ മരണപ്പെട്ടതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlights:Covid kills nearly 43 journalists in four months