ഗുരുഗ്രാം: കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് ഇവര്‍. കൊല്ലം പുനലൂര്‍ സ്വദേശിയായ നഴ്‌സ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. 

ഇന്ന് രാവിലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇതിന് പിന്നാലെ താമസിച്ചിരുന്ന മുറിയില്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 

സഹപ്രവര്‍ത്തകരാണ് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അത്യാസന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ഉണ്ടെന്നാണ് വിവരം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: covid infected malayali nurse attempt for suicide