ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തുടനീളം 3,14,84,605 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 3,06,63,147 പേര്‍ ഇതിനകം രോഗമുക്തരായി. 41,678 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി. 

3,99,436 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 4,22,022 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ. പുതിയ രോഗികളില്‍ പകുതിയോളവും കേരളത്തിലാണ്.

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 44.19 കോടി കടന്നു.

content highlights: covid india roundup