ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 18,599 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,12,29,398 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,278 പേര്‍ കോവിഡ് രോഗമുക്തരായപ്പോള്‍ 97 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

രാജ്യത്ത് കോവിഡ് വിമുക്തരായവരുടെ എണ്ണം 1,08,82,798 ആണ്. നിലവില്‍ 1,88,747 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ കോവിഡ് ബാധിച്ച് 1,57,853 പേരാണ് മരിച്ചത്.

Content Highlight: COVID: India records 18,599 cases