പ്രതീകാത്മകചിത്രം | PTI
ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധന വീട്ടില്‍ നടത്തുന്നതിന് ഐ.സി.എം.ആര്. അംഗീകാരം. റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്താം. കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈല്‍ ആപ്പും പുറത്തിറക്കും.
രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും വീട്ടില്‍ കോവിഡ് പരിശോധന നടത്താം. പരിശോധനയില്‍ പോസിറ്റീവാകുന്നവരെ കോവിഡ് പോസിറ്റീവായി കണക്കാക്കും. ഇവര്‍ക്ക് വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവായ രോഗലക്ഷണങ്ങള്‍ ഉളളവര്‍ സ്ഥിരീകരണത്തിനായി ആര്.ടി.പി.സി.ആര്. കൂടി ചെയ്യേണ്ടതുണ്ട്.
കോവിസെല്‍ഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്. ആപ്പില്‍ നിര്‍ദേശിച്ചിരിക്കുന്നത് പ്രകാരമായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ആപ്പ് പ്ലേസ്റ്റേറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
പരിശോധന എങ്ങനെയാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്.
വീട്ടില്‍ പരിശോധന നടത്താനുളള ഈ കിറ്റുകള്‍ ലബോറട്ടറികളിലെ തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..