-
മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി കണ്ടെത്താനുള്ള ഉപകരണം കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ നാവിക സേന. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണയില്‍നിന്ന് സംരക്ഷണം നല്‍കുന്ന സുരക്ഷാ കവചങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.
ആയിരം രൂപയിൽ താഴെയാണ് ഉപകരണത്തിന്റെ നിര്‍മ്മാണച്ചെലവ്. നിലവില്‍ വിപണികളില്‍ ലഭിക്കുന്ന ടെമ്പറേച്ചര്‍ ഗണ്ണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വില നന്നേ കുറവാണ്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാകവചങ്ങളുടെ ആവശ്യവും ഏറിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നാവികസേന സ്വമേധയാ ചുരുങ്ങിയ ചെലവില്‍ സുരക്ഷാ കവചങ്ങളുടെ നിര്‍മ്മാണം ഏറ്റെടുത്തത്.
മാസ്‌ക്, ഗൗണ്‍, ഗ്ലൗസ്, ചെരുപ്പ് എന്നിവയടങ്ങിയ സുരക്ഷാ കിറ്റാണ് നിര്‍മ്മിച്ചത്.
content highlights: India Covid fight, Indian Navy develops low-cost temperature gun, protective gear
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..