ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 70 വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ മരണം നടന്നത് സൗദി അറേബ്യയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യസഭയിലാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനും സംസ്‌കാരിക്കാനും ധനസഹായം ആവശ്യപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ആവശ്യമായ തുക അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

34 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലുള്ള ആളുകള്‍ ഇന്ത്യയില്‍ കോവിഡ്  ബാധിച്ചു മരിച്ചുവെന്ന യുഎസ് റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനം കണക്കുകള്‍ ഊതി പെരുപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു. 

content highlights: nri death rate covid 19