-
മുംബൈ: മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ്. ജസ്‌ലോക് ആശുപത്രിയിൽ 26 മലയാളി നഴ്സുമാരടക്കം 31 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിലെ നാല് മലയാളി നഴ്സുമാർക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നാണ് 26 പേർക്കും വൈറസ് പകർന്നതെന്നാണ് സൂചന.
ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഒരാൾ ഡോക്ടറും മറ്റൊരാള്‍ നഴ്സുമാണ്. മുംബൈയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഭാട്ട്യ ആശുപത്രിയിലെ മലയാളി നഴ്സിനും പുതുതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതടക്കം 100ലേറെ മലയാളി ആരോഗ്യപ്രവർത്തകർക്ക് നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് രോഗം പിടിപെട്ടിട്ടുണ്ട്.
മുംബൈയിലെ പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുന്നില്ലെന്ന് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. 3,320 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 2,003 രോഗികളും മുംബൈയിൽനിന്നാണ്. 201 പേർ സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടു.
content highlights:covid confirmed in 28 Malayalee nurses in mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..