ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്ത് 97,894 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു.

51,18,254 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 1132 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്തെ ആകെ മരണസംഖ്യ 83,198 ആയി. 

10,09,976 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം 40,25,080 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 29,444,198 ആയി. ഇതില്‍ 9,31,321 പേര്‍ മരണപ്പെട്ടു.  

Content Highlights: Covid cases mark 51 Lakhs in India