കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 11,000 കടന്നു


നദീറ, മാതൃഭൂമി ന്യൂസ്

-

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 11,000 കടന്നു. ഇന്ന് 445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് ഉഡുപ്പിയില്‍ മടങ്ങിയെത്തിയ 51കാരനും ഇതില്‍ ഉള്‍പ്പെടും.

പോസിറ്റീവ് കേസുകള്‍ ഇന്നും കൂടുതല്‍ ബംഗളുരുവില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്ത്. 144പോസിറ്റീവ് കേസുകള്‍ കൂടി വന്നതോടെ ബംഗളുരുവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1327 ആയി. സമ്പര്‍ക്കത്തിലൂടെയും അജ്ഞാത ഉറവിടങ്ങളില്‍ നിന്നും വൈറസ് ബാധിച്ചവര്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ ഇതര ജില്ലകളില്‍ നിന്ന് വന്നവര്‍ വിദേശത്തു നിന്ന് വന്നവര്‍ ഒക്കെ വൈറസ് ബാധിതരില്‍ ഉള്‍പ്പെടും.

ഇത് കൂടാതെ ശ്വാസ കോശ രോഗങ്ങളും പകര്‍ച്ച പനിയും വന്നു കോവിഡ് പോസിറ്റീവ് ആകുന്നവരും ആരോഗ്യ വകുപ്പിനെ കുഴക്കുന്നു. ബംഗളൂരുവിന് പുറമെ ബെല്ലാരി കല്‍ബുര്‍ഗി ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമാണ്.

ബംഗളുരുവില്‍ മൂന്നുപേരടക്കം കര്‍ണാടകയില്‍ ഇന്ന് 10 കോവിഡ് മരണങ്ങള്‍ നടന്നു. ഇതോടെ മരണ സംഖ്യ 180 ആയി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 178ആയി വര്‍ധിച്ചു. ഇന്ന് 246പേരുകൂടി ആശുപത്രി വിട്ടതോടെ നിലവില്‍ 3905 പേരാണ് ചികിത്സ തുടരുന്നത്. 13817 സാമ്പിളുകള്‍ ഇന്ന് നെഗറ്റീവ് ആയി 14733 സാമ്പിളുകള്‍ പുതുതായി ശേഖരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിനാല്‍ ഇനിയും ലോക്ക് ഡൗണിലേക്കു പോകാന്‍ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ പറഞ്ഞു. പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചു കോവിഡിനെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കാണ് കോവിഡ്.സമ്പര്‍ക്കത്തില്‍ വന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരും ക്വാറന്റീനില്‍ പ്രവേശിച്ചു. ബാംഗ്ലൂര്‍ പ്രസ്സ് ക്ലബ് അടച്ചിട്ടു.

Content Highlights: COVID cases cross 11,000 in Karnataka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented