ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലത്തേതിനേക്കാള്‍ 357 കേസുകളാണ് ഇന്ന് കൂടിയത്. കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്‌. 

 

 

 

 ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,11,076 ആയി. 24 മണിക്കൂറിനിടെ 533 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

41, 726 പേരാണ് രോഗമുക്തി നേടിയത്. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,26,290 ആയി. 48,93,42,295 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

content highlights: covid case incresed in india