ന്യൂഡല്‍ഹി:  രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന് മുന്നോടിയായി താന്‍ ആയോധ്യയിലേക്ക് പോകുമെന്നും എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഉമാഭാരതി. മുതിര്‍ന്ന ബിജെപി നേതാവായ ഉമാഭാരതി രാമക്ഷേത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്‍നിര നേതാക്കളില്‍ ഒരാളാണ്. ശിലാസ്ഥാപന പരിപാടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമെ ക്ഷേത്രം സന്ദര്‍ശിക്കുവെന്നും ഉമാഭാരതി വ്യക്തമാക്കി. 

ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിപാടില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.  

ഭോപ്പാലില്‍ ഉള്ള ഉമാഭാരതി ട്രെയിന്‍മാര്‍ഗം ഉത്തര്‍പ്രദേശിലേക്ക് തിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ്  അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകള്‍.

Content Highlight: Covid 19: Will stay away from Ayodhya event; Uma Bharti