ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 35.75 കോടി വാക്‌സിന്‍ ഡോസ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 45 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. 

18-44 നും ഇടയില്‍ പ്രായമുളളവരുടെ ഇടയില്‍ 10.57 കോടി ഡോസ് വിതരണം ചെയ്തു. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച 171-ാം ദിവസമായ ജൂലൈ അഞ്ചിന് വിതരണം ചെയ്ത 45,82,246 ഡോസ് വാക്‌സിനില്‍ 27,88,440 പേര്‍ ആദ്യ ഡോസും 17,93,806 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 

തിങ്കളാഴ്ച 18-22നും ഇടയില്‍ പ്രായമുളള  20,74,636 പേര്‍ക്കാണ് ആദ്യഡോസ് വാക്‌സിന്‍ വിതരണം ചെയ്തത്. 1,48,709 പേര്‍ക്ക് രണ്ടാംഡോസും വിതരണം ചെയ്തു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 18-44 വയസ്സിനിടയിലുളളവര്‍ക്ക് അമ്പതു ലക്ഷത്തിലേറെ ആദ്യ ഡോസ് വിതരണം ചെയ്തിട്ടുണ്ട്. 

കോവിഡ് പ്രതിരോധത്തിനുളള ഏറ്റവും ശക്തമായ പ്രതിരോധമാര്‍ഗമായിട്ടാണ് വാക്‌സിനേഷനെ രാജ്യം വിലയിരുത്തുന്നത്.
 

Content Highlights:COVID-19 vaccination coverage exceeds 35.75 crore