പ്രതീകാത്മകചിത്രം | Photo:PTI
മുംബൈ/ബെംഗളുരു/ചെന്നൈ: മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 13,395 പുതിയ കോവിഡ് കേസുകള്‍. 358 പേര് മരിച്ചു. 15,575 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് ഇതുവരെ 14,93,884 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 39,430 പേര് മരിച്ചു. പതിനൊന്നു ലക്ഷത്തിലധികം പേര് രോഗമുക്തിനേടി. നിലവില്‍ 2,41,986 പേരാണ് ചികിത്സയിലുളളത്.
അതേസമയം, കര്‍ണാടകയില്‍ ഇന്ന് 10,704 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 101 പേര് മരിച്ചു. 9,613 പേർ രോഗമുക്തി നേടി. കര്‍ണാടകയില്‍ ഇതുവരെ 6,79,356 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5,52,519 പേർ രോഗമുക്തി നേടിയപ്പോള്‍ 9,675 പേര് മരിച്ചു. 1,17,143 പേർ ഇപ്പോഴും ചികിത്സയിലാണ്.
തമിഴ്നാട്ടില്‍ 5088 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 68 പേര് മരിച്ചു. ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത് 5718 പേരാണ്. തമിഴ്നാട്ടില്‍ ഇതുവരെ 6,40,943 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5,86,454 പേര് രോഗമുക്തി നേടിയപ്പോള്‍ 10,052 പേര് മരണത്തിന് കീഴടങ്ങി.
Content Highlights: covid 19 updates Maharashtra, Karnataka and Tamil Nadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..