ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ 3,32,158 (3.32 ലക്ഷം) പേരാണ് ചികിത്സയിലുള്ളത്. മൊത്തം രോഗികളുടെ എണ്ണം 3,34,48,163 (3.34 കോടി). 24 മണിക്കൂറിനുള്ളില്‍ 309 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

ആകെ മരണസംഖ്യ 4,44,838 (4.44ലക്ഷം) ആയി. 38,945 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 3,26,71,167 (3.26 കോടി) ആയി ഉയര്‍ന്നു.

രാജ്യത്ത് 30,773 പുതിയ കേസുകളില്‍ 19,325 എണ്ണം കേരളത്തിലാണ്. സംസ്ഥാനത്ത് 143 കോവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മൊത്തം വാക്‌സിനേഷന്‍ 80 കോടി പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 85,42,732 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.

Content Highlights: Covid 19 updates India