ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് 16,577 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,10,63,491 ആയി. 

12,179 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം  1,07,50,680 ആയി. നിലവില്‍ രാജ്യത്തെ ആകെ സജീവ രോഗികള്‍ 1,55,986 ആണ്. 

ഇരുപത്തിനാല് മണിക്കൂറിനിടെ 120 പേര്‍ കൂടി കോവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,825 ആയി. 

രാജ്യത്ത് ഇതു വരെ 1,34,72,643 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 

 

Content Highlights: Covid-19 Updates India