ന്യൂഡല്‍ഹി: ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ 11,666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി. ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

14,301 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയി. 

123 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,53,847ആയി. കോവിഡ് മൂലമുള്ള മരണസംഖ്യയിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് ഇതു വരെ 23,55,979 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. 

ദേശീയതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5659 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

 

Content Highlights: Covid-19 Updates India