ന്യൂഡല്‍ഹി: ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,654 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 1,04,50, 284 ആയി. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്താകമാനം ഇതു വരെ 90 പേര്‍ക്ക് സ്ഥിരീകരിച്ചു. 

19,299 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,00,75,950 ആയി. നിലവില്‍ സജീവ രോഗികളുടെ എണ്ണം 2,23,335 ആണ്. 

201 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,50,999 ആയി. കോവിഡ് മരണസംഖ്യയില്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 

ഇന്ത്യയില്‍ ജനുവരി 16 ന് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ മുപ്പത് കോടിയോളം പേര്‍ക്ക് വാക്‌സിന്‍ വിതരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് പോരാട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കും അന്‍പത് വയസിന് വയസിന് മുകളിലുള്ളവര്‍ക്കും പ്രാഥമിക പരിഗണന നല്‍കാനാണ് തീരുമാനം. 

 

Content Highlights: Covid-19 Updates India