ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 46,148 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന മരണ സംഖ്യ 979 ആണ്. 

തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്തെ പ്രതിദിന മരണ സംഖ്യ ആയിരത്തില്‍ താഴെയായിരിക്കുന്നത്. 2021 ഏപ്രില്‍ 13 നാണ് ഇതിനു മുമ്പ് ആയിരത്തില്‍ താഴെ (879) കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

രാജ്യത്ത് ഇതുവരെ 3,02,79,331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 5,72,994 സജീവ കേസുകളാണ് രാജ്യത്തുളളത്. 3,96,730 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 

96.80 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

 

Content Highlights:Covid 19 Update: India Reports 46,148 Covid19 cases Today