മുംബൈ: ടാറ്റ സണ്‍സ് കോവിഡ് പ്രതിരോധത്തിനായി ആയിരം കോടി രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. മഹാവ്യാധിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന  500 കോടി രൂപയ്ക്ക് പുറമേയാണിത്.
 
ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ അവസരത്തില്‍ ടാറ്റ ട്രസ്റ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പരസ്പര സഹകരണത്തോടെ ഗ്രൂപ്പിന്റെ മുഴുവന്‍ നൈപുണ്യവും പ്രയോജനപ്പെടുത്തുമെന്നും ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഓരോരുത്തരും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ജീവിതങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
 
 
Content Highlights:  COVID 19: TATA sons to donate 1000 crores