ഡൽഹി ആശുപത്രിയിൽ കോവിഡ് സംശയത്തിലുള്ള രോഗി മരിച്ചു; 68 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍


representative image

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയിക്കുന്ന 25 കാരിയായ രോഗിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 68 ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബുധനാഴ്ച രാത്രിയാണ് രോഗി മരിച്ചത്.

തിങ്കളാഴ്ചയാണ് ഗര്‍ഭിണിയായ യുവതിയെ നോര്‍ത്ത് വെസ്റ്റ് ഡെല്‍ഹിയിലുള്ള ഭഗ്‌വാന്‍ മഹാവീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിദേശ യാത്ര നടത്തിയ കാര്യം ഈ യുവതി മറച്ചുവെച്ചതായി പറയുന്നു. തെറ്റായ വിവരങ്ങളാണ് പ്രവേശന സമയത്ത് യുവതി നല്‍കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 200 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

രോഗി അവരുടെ യാത്ര വിവരങ്ങള്‍ തുറന്നുപറഞ്ഞില്ല. ജില്ലാ മജിസ്‌ട്രേറ്റ് അവരോട് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടതും മറച്ചുവെച്ചു. ഫോമില്‍ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. - ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ബുധനാഴ്ച യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവര്‍ താന്‍ വിദേശ യാത്ര കഴിഞ്ഞ് വന്നതാണെന്നും കോവിഡ് 19 രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്നും തുറന്നുസമ്മതിക്കുകയായിരുന്നു. ഏപ്രില്‍ 10 മുതല്‍ 24 വരെ 4 കുടുംബാംഗങ്ങളോടും വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞതായും ഇവര്‍ അറിയിച്ചു.

ഇവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാ ആശുപത്രി ജീവനക്കാരോടും ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. യുവതിയുടെ പരിശോധനാ ഫലം ഇനിയും വന്നിട്ടില്ല.

തിങ്കളാഴ്ച 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ആകെ 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 1500 കേസുകളാണ്. 32 പേര്‍ ഇവിടെ അസുഖം ബാധിച്ച് മരിച്ചു.

Content Highlights:covid 19 suspected patient died, 68 doctors and nurses quarantined in Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented