മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ബുധനാഴ്ച 4,787 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

വ്യാഴാഴ്ച അയ്യായിരത്തിലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് സിവിക് അധികൃതര്‍ പ്രതിരോധ നടപടികള്‍ ആവിഷ്‌കരിച്ചുവരികയാണ്. 

ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ഉള്‍പ്പടെ നിരവധി മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. താന്‍ രണ്ടാമതും കോവിഡ് പോസിറ്റീവായതായി മന്ത്രി ഓംപ്രകാശ് ബാബറാവു കടു അറിയിച്ചു. അചല്‍പുരില്‍ നിന്നുളള എംഎല്‍എ ആയ ഇദ്ദേഹം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളളവര്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാന ജലവിഭവ മന്ത്രി ജയന്ത് ആര്‍ പാട്ടീലിനും ഭക്ഷ്യമന്ത്രി രാജേന്ദ്ര ഷിന്‍ഗിനെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്‍സിപി നേതാവായ ഏക്‌നാഥ് ഖഡ്‌സെയും കോവിഡ് പോസിറ്റീവാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏക്‌നാഥിന്റെ മരുമകളും റവേരില്‍ നിന്നുളള ബി.ജെ.പി എംപിയുമായ രക്ഷ ഖഡ്‌സെയും പോസിറ്റീവാണ്. 

 

 

Content Highlights:Covid 19 Several Maharashtra Ministers Test Positive