Image for Representation. Getty Images
കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധ(കോവിഡ്-19)യും അതിനെ തുടര്‍ന്നുള്ള ഭീതിയും ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവിനെയും ബാധിച്ചു. ദിവസേന മുപ്പതിനായിരത്തിലേറെ പേര്‍ വന്നിരുന്ന കൊല്‍ക്കത്തയിലെ സോനാഗാച്ചിയില്‍ ഇപ്പോള്‍ ഇടപാടുകാരുടെ എണ്ണം പതിനായിരത്തില്‍ താഴെ മാത്രമെന്ന് റിപ്പോര്‍ട്ട്.
കൊറോണ ഭീതിയെ തുടര്‍ന്ന് ആളുകള്‍ ശാരീരികമായി അടുത്തിടപഴകാന്‍ ഭയക്കുന്നതിനാലാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് കൊല്‍ക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ഡി.എം.എസ്.എസിന്റെ അധ്യക്ഷ ബിഷാഖ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു അവരുടെ പ്രതികരണം. കൊറോണ വൈറസ് ബാധ കാരണം ചില തൊഴിലാളികള്‍ മാറിനില്‍ക്കുന്നതും ഇടപാടുകാരുടെ എണ്ണം കുറയാന്‍ കാരണമായെന്നും അവര്‍ പറഞ്ഞു.
ഏകദേശം മുപ്പതിനായിരത്തോളം പേരാണ് സ്ഥിരമായി സോനാഗാച്ചിയില്‍ എത്തിയിരുന്നത്. ഇപ്പോഴത് പതിനായിരത്തില്‍ താഴെയായി കുറഞ്ഞു. ചുമയും ജലദോഷവും ഉള്‍പ്പെടെ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ല- ബിഷാഖ കൂട്ടിച്ചേര്‍ത്തു.
മേഖലയില്‍ മാസ്‌കുകള്‍ അടക്കം വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള അവശ്യവസ്തുക്കളുടെ ലഭ്യത കുറവാണെന്നായിരുന്നു സംഘടനയുടെ ലെയ്‌സണ്‍ ഓഫീസറായ മഹാശ്വേത മുഖര്‍ജിയുടെ പ്രതികരണം.
കൊറോണ വൈറസ് ബാധ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കഴിഞ്ഞ മൂന്നുദിവസമായി ഇടപാടുകാരെ സ്വീകരിക്കുന്നില്ലെന്ന് തെരുവിലെ ഒരു ലൈംഗികത്തൊഴിലാളിയും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഡി.എം.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ സോനാഗാച്ചിയില്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. കൊറോണ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: covid 19 scare;media reports kolkata sonagachi street is empty now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..