മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അരലക്ഷത്തില്‍ അധികം കേസുകള്‍. 51,880 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 65,934 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 891 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 71,742 ആയി. നിലവില്‍ 6,41,910 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 

മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5,240 പേര്‍ കൂടി രോഗമുക്തി നേടുകയും 62 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 51,380 സജീവ കേസുകളാണ് നിലവില്‍ മുംബൈയിലുള്ളത്. 

അതേസമയം കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,631 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. 24,714 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 292 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 16,90,934 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 16,538 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 4,64,363 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 12,10,013 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.  19,112 പേര്‍ രോഗമുക്തി നേടുകയും 144 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. 12,49,292 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 11,09,450 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1,25,230 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 14,612 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. 

content highlights: covid 19 maharashtra, karnataka, tamil nadu update