ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ റെക്കോര്‍ഡിലെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 21.15 കോടി സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 5.20 ശതമാനമായതായും കേന്ദ്രം വ്യക്തമാക്കി.
2393 ടെസ്റ്റിങ് ലാബുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 1220 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. 1173 സ്വകാര്യ ലാബുകളും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,20,216 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. പത്ത് ലക്ഷത്തില്‍ 1,53,298 എന്ന കണക്കിലാണ് നിലവില്‍ ടെസ്റ്റുകളുടെ എണ്ണം. പ്രതിദിന ടെസ്റ്റിങ് കുത്തനെ കൂട്ടിയെന്നും കേന്ദ്രം വ്യക്തമാക്കി.
ഫെബ്രുവരി 22 വരെ രാജ്യത്ത് ഇതുവരെ 1,11,16,854 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളത് 1,50,055 പേരാണ്. ആകെ കേസുകളുടെ 1.36 ശതമാനമാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Content Highlights: COVID-19: India's positivity rate at 5.20 per cent