ഹർഷ വർധൻ | photo: PTI
ന്യൂഡല്‍ഹി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 'സണ്‍ഡേ സംവാദ്' പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളില്‍ ഇട്ട കുറിപ്പിലാണ് കേരളത്തില്‍ രോഗ വ്യാപനം കൂടുന്നതില്‍ ഹര്‍ഷ വര്‍ധന്‍ ആശങ്ക അറിയിച്ചത്. സംഭവിച്ച വീഴ്ചകള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഹര്‍ഷവര്‍ധന്‍ പറയുന്നു.
നാല് വിഷയങ്ങളാണ് 'സണ്ടേ സംവാദില്‍' ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഒന്ന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം നടത്തിയ കേരളത്തില്‍ സാഹചര്യം എന്തുകൊണ്ട് മോശമായി എന്നതിനെക്കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച ഒരു മണിക്കാണ് സണ്‍ഡേ സംവാദിന്റെ പൂര്‍ണഭാഗം പുറത്തുവരുക.
കേരളത്തിന്റെ അശ്രദ്ധയാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും ഈ അശ്രദ്ധയ്ക്ക് വലിയ വിലയാണ് കേരളം നല്‍കുന്നതെന്നുമാണ് ഹര്‍ഷ വര്‍ധന്റെ വിമര്‍ശനം. പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.
Content Highlight: Covid 19: health minister harsh vardhan criticize kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..