കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്കി. നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും വീടുകളില്‍നിന്നു പുറത്താക്കുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കണ്ട്രോള് റൂം ആരംഭിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ശമ്പളം വെട്ടിക്കുറക്കുന്നവര്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ലോക്ഡൗണിന് ശേഷം വിവിധ മേഖലകളിലെ വ്യക്തികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്ട്രോള് റൂമിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓരോ ദിവസവും ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് മണിക്കൂറില്‍ അധികം ചെലവഴിക്കുന്നതായും തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു.
ശമ്പളം വെട്ടികുറയ്ക്കരുതെന്ന് നേരത്തതന്നെ വ്യക്തമാക്കിയിട്ടുള്ളതായി ജസ്റ്റിസുമാരായ എന്‍ വി രമണ, സഞ്ജയ് കിഷന് കൗള്‍, ബി. ആര് ഗവായ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിസന്ധി നേരിടുന്നുവെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
യുനൈറ്റഡ് നഴ്സസ് അസോസിയേഷന് വേണ്ടി ബിജു പി രാമന്, കെ ആര് സുഭാഷ് ചന്ദ്രന് എന്നിവരും ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസ്സോസിയേഷന് വേണ്ടി ജോസ് ഏബ്രാഹും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Content Highlights:Covid 19: Govt will intervene the issues of nurses within two hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..