ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടി


Photo:PTI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ത്തന്നെ തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോ സര്‍വ്വീസ് നിര്‍ത്തലാക്കിയത് അടക്കം നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണിനെ തുടര്‍ന്ന് കോവിഡ് വ്യാപനം മികച്ച രീതിയില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. രോഗമുക്തി നിരക്കും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ നേട്ടം ഇല്ലാതാക്കാതിരിക്കാനാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുന്നത്. അടുത്ത തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിവരെ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ തുടരും, കെജ്രിവാള്‍ പറഞ്ഞു.

ഏപ്രില്‍ മധ്യത്തില്‍ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നത് ഇപ്പോള്‍ 11.32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് അഞ്ച് ശതമാനത്തിന് താഴെ എത്തിയാല്‍ മാത്രമേ ആശ്വാസകരമായ നില കൈവരിക്കാനാകൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,430 കോവിഡ് കേസുകളാണ്.

Content Highlights: covid 19- Delhi Lockdown Extended By Another Week

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented