രോഗബാധിതരുടെ എണ്ണം 3,000 കടന്നു, മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു


-

മുംബൈ: രാജ്യത്താദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 3,000 കടന്ന സംസ്ഥാനമായി മഹാരാഷ്ട്ര. വ്യാഴാഴ്ച 165 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,081 ആയി. വ്യാഴാഴ്ച സ്ഥിരീകരിച്ച 165 കേസുകളിൽ 107 എണ്ണവും മുംബൈയിൽ നിന്നുള്ളവയാണ്. പുണെയിൽ നിന്ന് 19, നാഗ്പുരിൽ നിന്ന് 10 എന്നിങ്ങനെയാണ് മറ്റുള്ളവ.

മഹാരാഷ്ട്രയിൽ നിലവിൽ 187 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 295 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ബുധനാഴ്ച 117 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. അതിൽ ഏറിയ പങ്കും മുംബൈ, പുണെ എന്നിവിടങ്ങളിൽ നിന്നായിരുന്നു.

അതേസമയം, രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 12,380 ആയി. അതിൽ 414 പേർ ഇതുവരെ മരിച്ചു. നിലവിൽ 10,477 പേരാണ് ചികിത്സയിലുള്ളത്. 1,488 പേർ രോഗമുക്തരായി.

Content Highlights:COVID 19 cases cross 3,000 markin Maharashtra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented