ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവര്‍ത്തകനാണ്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. 

കോവിഡ് ബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

മാതാവ് ഇന്ദ്രാണി മസുംദര്‍. സ്വാതിയാണ് ഭാര്യ. അഖില സഹോദരിയാണ്. 

ആശിഷിന്റെ മരണത്തില്‍ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു.

Covid 19: Ashish Yechury sitharam Yechury's  son  dies battling COVID-19