മഹാരാഷ്ട്രയില്‍ 21,656 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 22,078 പേര്‍ക്ക് രോഗമുക്തി


71.4 ശതമാനമാണ് നിലവില്‍ മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്കെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെട്ടു. 2.72 ശതമാനമാണ് മരണ നിരക്ക്.

പ്രതീകാത്മക ചിത്രം | പിടിഐ

മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 21,656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 405 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,67,496 ആയി.

22,078 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 8,34,432 ആയി. 31,791 ആണ് ആകെ മരണം. 3,00,887 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 71.4 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെട്ടു. 2.72 ശതമാനമാണ് മരണ നിരക്ക്.

കര്‍ണാടകയില്‍ വെള്ളിയാഴ്ച 8626 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 179 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,982 ആയി. 10,949 പേര്‍ രോഗമുക്തി നേടി. 3,94,026 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,01,129 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 7808 ആണ് ആകെ മരണം.

ബെംഗളൂരുവില്‍ മാത്രം വെള്ളിയാഴ്ച 3623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Content Highlights: COVID 19: 21,656 tested positive today in Maharashtra

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented