ലണ്ടന്‍: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്ത്. കൊവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷിയുള്ളതും ഗൗരവതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് മെഡിക്കല്‍ മാസികയായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രാപ്തി നിശ്ചയിക്കാനാവില്ല. എന്നിരുന്നാലും കൊവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണ്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഫലപ്രാപ്തിയെ കുറിച്ച് പറയാനാകൂവെന്നും പഠനം പറയുന്നു. കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അറിയിച്ചിരുന്നു. 

വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായവരുടെ എണ്ണം ഒന്നാംഘട്ടത്തെ അപേക്ഷിച്ച് രണ്ടാംഘട്ടത്തില്‍ കുറവാണ്. 12-നും 65-നും ഇടയില്‍ പ്രായമുള്ള 380 പേരാണ് രണ്ടാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത്. 

content highlights: covaxin is safe: lancet publishes phase 2 trials data