പ്രതീകാത്മകചിത്രം| Photo: AP
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് 81 ശതമാനം ഫലപ്രദമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്. കൊറോണ വൈറസിന്റെ യു.കെ. വകഭേദത്തിനെതിരേയും കോവാക്സിന് ഫലപ്രദമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
കോവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഭാരത് ബയോടെക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ക്ലിനിക്കല്‍ ട്രയലില്‍ 18നും 98നും ഇടയില്‍ പ്രായമുള്ള 25,800 പേരാണ് പങ്കെടുത്തത്. ഇവരെ രണ്ടുസംഘങ്ങളായി തിരിച്ചതിനു ശേഷമായിരുന്നു പരീക്ഷണങ്ങള്‍. അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള 2433 പേരും മറ്റ് അസുഖങ്ങളുള്ള 4533 പേരും ഉണ്ടായിരുന്നു.
content highlights: covaxin 81 percent effective says bharat biotech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..