ഡല്‍ഹി കലാപം: ജാമ്യം കിട്ടിയിട്ടും മോചിപ്പിച്ചില്ല, വിദ്യാര്‍ഥികളെ ഉടന്‍ വിട്ടയക്കണമെന്ന് കോടതി


നതാഷ നർവാൽ, ദേവാംഗന കലിത

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ ജയില്‍ മോചിതരാക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവ്.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ഡല്‍ഹി കലാപത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മെയില്‍ മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഇന്ന് കോടതിയെ സമീപിച്ചെങ്കിലും അഡീഷണല്‍ സെഷന്‍സ് ജഡ്ജി രീവന്ദര്‍ ബേദി ഇത് തള്ളി, ഇവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടു.

ഹൈക്കോടതി ഇതിനകം ജാമ്യം അനുവദിച്ചതാണെന്നും തിഹാര്‍ ജയിലിലേക്ക് വിട്ടയക്കാനുള്ള ഉത്തരവ് അയച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ന് വൈകീട്ടോടെ മൂന്ന് പേരേയും വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിട്ടയക്കാനുള്ള ഉത്തരവിന് മൂന്ന് മണിക്കൂര്‍ മുമ്പ് യ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച് മണിക്കൂറുകളായിട്ടും തങ്ങളെ മനഃപൂര്‍വ്വം പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇത് പരിഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്.

മൂന്നുപേരെയും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലമാണ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യംഅുവദിച്ചത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented