ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിക്കെതിരായ വഞ്ചനാ കേസിലെ നടപടി അവസാനിപ്പിച്ചു. 

ഡല്‍ഹി പട്യാല ഹൗസിലെ ചീഫ് മെട്രോപോളിറ്റന്‍ കോടതി മജിസ്‌ട്രേട്ടാണ് നടപടികള്‍ അവസാനിപ്പിച്ചത്. നടപടി അവസാനിപ്പിക്കാന്‍ ഡല്‍ഹി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. 

കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് യുവതിക്കെതിരെ പരാതി നല്‍കിയ വ്യക്തി പോലീസിനെ അറിയിച്ച സാഹചര്യത്തിലാണിത്.

ഹരിയാണ സ്വദേശിയായ നവീന്‍ കുമാറാണ് യുവതിക്കെതിരെ പരാതി നല്‍കിയിരുന്നത്. സുപ്രീം കോടതിയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതി തന്റെ പക്കല്‍നിന്ന് 50000 രൂപ കൈപ്പറ്റിയെന്നായിരുന്നു നവീന്റെ പരാതി.

content highlights:court closes case against former supreme court employee who complained against chief justice