ത്രിവേന്ദ്ര സിങ് റാവത്ത് | Photo: PTI
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
മാധ്യമപ്രവര്‍ത്തകനായ ഉമേഷ് ശര്‍മയാണ് സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിക്ക് കൈമാറാനായി ജാര്‍ഖണ്ഡില്‍ നിന്നുള്ള അമൃതേഷ് ചൗധരി എന്നയാള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ഉമേഷ് ശര്‍മയുടെ ആരോപണം. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഉമേഷ് പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ ദമ്പതികള്‍ രംഗത്തെത്തി. വ്യാജ ആരോപണമുന്നയിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ബാങ്ക് രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും പരാതി നല്‍കിയ ഹരേന്ദ്ര സിങ് റാവത്ത് പറയുന്നു. ഈ പരാതിയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് കാണിച്ചാണ് ഉമേഷ് ശര്‍മ ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights:Court Cancels Case Against Journalist Who Accused Uttarakhand Chief Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..