
ബാബറി മസ്ജിദ് ഫയൽ ചിത്രം | photo: Mathrubhumi
ന്യൂഡല്‍ഹി: 28 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് കേസില്‍ പ്രതികളെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കല്‍ ആസൂത്രിതമായിരുന്നില്ലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഇല്ലെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ആ നിമിഷത്തിലെ പ്രേരണയാല്‍ അത് സംഭവിക്കുകയായിരുന്നു. അതിനാല്‍ ഈ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടില്ല- എന്ന് വിധിന്യായം വായിച്ചുകൊണ്ട് സി.ബി.ഐ. കോടതി ജഡ്ജി എസ്.കെ. യാദവ് വ്യക്തമാക്കി. കുറ്റാരോപിതരായ നേതാക്കള്‍, ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2,300 പേജുകളാണ് വിധിന്യായത്തിലുള്ളത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ വി.എച്ച്.പിക്ക് (വിശ്വ ഹിന്ദു പരിഷത്ത്)പ്രത്യക്ഷമോ പരോക്ഷമായോ പങ്കില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. അജ്ഞാതരായ ആളുകള്‍ പിന്നില്‍നിന്ന് കല്ലെറിയുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ മറ്റ് പ്രധാന നിരീക്ഷണങ്ങള്‍
- പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ല
- സി.ബി.ഐ. സമര്‍പ്പിച്ച വീഡിയോകളുടെയും ഓഡിയോകളുടെയും ആധികാരികത തെളിയിക്കാനായില്ല
- ബാബറി മസ്ജിദിന്റെ താഴികക്കുടത്തിനു മുകളില്‍ കയറിയവര്‍ സാമൂഹിക വിരുദ്ധരാണ്.
- പ്രസംഗത്തിന്റെ ഓഡിയോ വ്യക്തമല്ല
content highlights: court acquitts all accused in babri demolition case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..