ഹോട്ടലില്‍ മുറിയെടുത്ത് ഒളിക്യാമറവച്ചു, സ്വകാര്യദൃശ്യം പകര്‍ത്തി; നാലംഗ സംഘം അറസ്റ്റില്‍


ഹോട്ടലില്‍ മുറിയെടുത്ത സംഘം ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് മുറിയില്‍ ഒളിക്ക്യാമറ വെക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം | PTI

ലഖ്‌നൗ: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറവെച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സംഘം പണം ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.

ഹോട്ടലില്‍ മുറിയെടുത്ത സംഘം ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് മുറിയില്‍ ഒളിക്ക്യാമറ വെക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം സംഘം തിരിച്ചുവന്ന് മുറിയെടുത്ത് ക്യാമറ തിരികെയെടുത്തു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് പോലീസ് പറഞ്ഞു.



വിഷ്ണു സിങ്, അബ്ദുള്‍ വഹാവ്, പങ്കജ് കുമാര്‍, അനുരാഗ് കുമാര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. നോയിഡയിലെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സംഘത്തിലെ അംഗങ്ങളാണ് നാലുപേരുമെന്ന് പോലീസ് പറഞ്ഞു. 11 ലാപ്‌ടോപ്പുകള്‍, 21 മൊബൈല്‍ ഫോണുകള്‍, 22 എ.ടി.എം. കാര്‍ഡുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ഇവര്‍ അനധികൃത കോള്‍ സെന്റുകള്‍ നടത്തിവരുന്നതായും വ്യാജ സിംകാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതായും കണ്ടെത്തി. സംഘത്തില്‍ ഒരാളെക്കൂടെ പിടികൂടാനുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Content Highlights: Couples At Hotel Room Secretly Filmed Four Arrested In Noida


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented